ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 46.9 ഡിഗ്രി താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ബാര്‍മറില്‍ 46.4 ഡിഗ്രിയും ഡല്‍ഹിയില്‍ 46.2 ഡിഗ്രി യുമായിരുന്നു ഇന്നലത്തെ താപനില. മധ്യപ്രദേശിലെ ഗോളിയോറില്‍ 44.9 ഡിഗ്രി ചൂടും രേഖപ്പെടുത്തി.
Read Also: രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന വാദം നുണ, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും
എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കടുത്ത ചൂടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ മെയ് 20 വരെ താപതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയില്‍ നിന്നും 4.5 ഡിഗ്രി മുതല്‍ 6.4 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.
ബിഹാറില്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് ദിവസത്തേക്ക് ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജാര്‍ഖണ്ഡിലും ഒഡിഷയിലും താപനില ഉയര്‍ന്നേക്കാമെന്നത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ചയ്ക്ക് ശേഷം ചൂട് നേരിയ തോതില്‍ കുറയാനും സാധ്യതയുണ്ട്.
Post Your Comments