
മെക്‌സിക്കോ: കൊറോണ വൈറസ് ആകൃതിയിൽ വീണ ആലിപ്പഴം കണ്ട് ഭീതിയോടെ ജനങ്ങൾ. മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് സംഭവം. ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഇതേ ആകൃതിയിലാണ് ആളിപ്പഴങ്ങൾ വീണത്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണ് ഇതെന്നാണ് ചിലർ വിശ്വസിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read also:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് വധിക്കുമെന്ന് ഭീഷണി
അതേസമയം ആലിപ്പഴം പൊഴിഞ്ഞത് തികച്ചും സാധാരണമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുമ്പോൾ ഈ ആകൃതിയിൽ ആയതാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസ് ചിത്രങ്ങള്‍ വ്യാപകമായതിനാല്‍ ജനങ്ങള്‍ അതിവേഗം ഇതിനെ കൊറോണയുമായി ബന്ധിപ്പിക്കുന്നു എന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
Post Your Comments