Latest NewsNewsInternational

കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് യുഎസ്

വാഷിങ്ടണ്‍ : ലോക വന്‍ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള കൊറോണ യുദ്ധം മുറുകുന്നു. കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് യുഎസ്. ചൈനയുടെ കഴിവ്‌കേടാണ് ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ‘കൂട്ടക്കൊലയ്ക്ക്’ കാരണമായതെന്നു ട്രംപ് ആരോപിച്ചു. ലോകം മുഴുവന്‍ കോവിഡ് ബാധിച്ചതിനു പിന്നില്‍ ചൈനയുടെ കഴിവില്ലായ്മയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പവുമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ ജോലി ചെയ്തില്ല .”- ട്രംപ് ട്വീറ്റ് ചെയ്തതിങ്ങനെ.

Read Also : ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ : ഇന്ത്യ അതീവജാഗ്രതയില്‍ : ഏത് നിമിഷവും തിരിച്ചടി നടത്താന്‍ കര-നാവിക-വ്യോമസേനകള്‍

യുഎസിനെ തകര്‍ക്കാനാണ് ചൈന ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം വന്‍തോതില്‍ നടക്കുമ്പോള്‍ തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് ചൈന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. തെറ്റുപറ്റിയത് യുഎസിനും ട്രംപിനുമാണെന്നു മനപൂര്‍വ്വം വരുത്തി തീര്‍ക്കാനായിരുന്നു ചൈനയുടെ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button