ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കാർഡ് വര്‍ദ്ധനവ്. 24 മണിക്കൂറിനിടെ 6088 പുതിയ കേസുകളും 148 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. അതേസമയം കൃത്യസമയത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയതിനാല്‍ രോഗത്തിന്റെ വളര്‍ച്ചാ തോത് കുറയ്ക്കാനായെന്നും രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ വളര്‍ച്ചാതോത് 5.5ശതമാനമാണ്. ക്രമാതീത വളര്‍ച്ചയില്ല. 13.3 ദിവസം കൊണ്ടാണ് കേസുകള്‍ ഇരട്ടിക്കുന്നത്. ലോക്ക്ഡൗണിന് മുന്‍പ് ഇത് 3.4 എന്ന നിലയിലായിരുന്നു. ഏപ്രില്‍ 5ന് ശേഷം മരണനിരക്കും കുറഞ്ഞു. നിലവില്‍ ഇത് 3.02 ശതമാനമാണ്. ഇതുവരെ 48,534 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 3334 പേര്‍ക്ക് രോഗം മാറിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments