കോവിഡ് ബാധിച്ചാൽ ശരീരഘടനയില്‍ മാറ്റം വരുമെന്ന് വ്യക്തമാക്കി കാലിഫോര്‍ണിയ സ്വദേശിയും നഴ്സുമായ മൈക്ക് ഷുള്‍ട്‌സ്. രോഗം ബാധിക്കുന്നതിന് മുന്‍പും ശേഷവുമുളള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് ആറാഴ്ചയാണ് മൈക്ക് ഷുള്‍ട്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. അസുഖം ഭേദമായപ്പോൾ ശരീരഭാരത്തില്‍ 20 കിലോഗ്രാം കുറഞ്ഞതായി മൈക്ക് പറയുന്നു.
Read also: ടാക്സി നമ്പര്‍ പ്ലേറ്റ് ഉടമകള്‍ക്ക് ഷെയ്ഖ് മൊഹമ്മദ് ഇതുവരെ നല്‍കിയത് 1.5 ബില്യണ്‍ ദിര്‍ഹം ബോണസ്
രോഗബാധയ്ക്ക് മുന്‍പ് 86 കിലോഗ്രാമായിരുന്നു മൈക്ക് ഷുള്‍ട്‌സിന്റെ ശരീരഭാരം. ആറാഴ്ച കൊണ്ട് 23 കിലോഗ്രാം കുറഞ്ഞ് 63 കിലോയായി. ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചെറുപ്പക്കാരന്‍ ആണ് എന്നതൊന്നും രോഗത്തിന് ബാധകമല്ല. നിങ്ങളെയും ബാധിക്കാമെന്നും മൈക്ക് പറയുന്നു.മാര്‍ച്ചില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് മൈക്കിന് രോഗബാധ ഉണ്ടായത്. ന്യൂമോണിയ അടക്കം ശ്വസനപ്രക്രിയയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടുതുടങ്ങിയതോടെ കുറച്ചുദിവസം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയത്.
Post Your Comments