Latest NewsIndiaNews

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 20 ല​ക്ഷം കോ​ടി​യു​ടെ കോ​വി​ഡ് പാ​ക്കേ​ജ് : ​വി​മ​ർ​ശ​നവു​മാ​യി സോ​ണി​യ ഗാ​ന്ധി

ന്യൂ ഡൽഹി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേ​ന്ദ്ര സ​ർ​ക്കാർ പ്രഖ്യാപിച്ച 20 ല​ക്ഷം കോ​ടി​യു​ടെ കോ​വി​ഡ് പാ​ക്കേജിനെതിരെ വിമർശനവുമായി കോ​ൺ​ഗ്ര​സ് ഇടക്കാല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. കോ​വി​ഡ് പാ​ക്കേ​ജ് ക്രൂ​ര​മാ​യ ത​മാ​ശ​യാ​യി​രു​ന്നെന്നും,ആ​സൂ​ത്ര​ണ​മി​ല്ലാ​തെ ന​ട​പ്പാ​ക്കി​യ ലോ​ക്ക് ഡൗ​ണ്‍ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‍​വ്യ​വ​സ്ഥ​യെ ത​ക​ര്‍​ത്തു​വെ​ന്നും സോണിയ വിമർശിച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ചേ​ര്‍​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോണിയ ഗാന്ധി.

Also read : വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ക്രൈംബ്രാഞ്ച് ഐജി നല്‍കിയ റിപ്പോര്‍ട്ട് തച്ചങ്കരി മടക്കി

ലോ​ക്ക് ഡൗ​ണി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ല്‍ വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ​യു​ണ്ടാ​യി​രു​ന്നി​ല്ല. 21 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം അ​വ​സാ​നി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആരംഭത്തിൽ ഉണ്ടായിരുന്ന ശു​ഭാ​പ്തി​വി​ശ്വാ​സം തെ​റ്റി​പ്പോ​യി. വാ​ക്സി​ൻ ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഈ ​വൈ​റ​സ് ഇ​വി​ടെ ഉ​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണ് ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന് അ​നി​ശ്ചി​ത​ത്വം നി​ല​നി​ന്നി​രുന്നു. കേ​ന്ദ്രം ജ​നാ​ധി​പ​ത്യം പാ​ടേ കൈ​യൊ​ഴി​ഞ്ഞു. ദ​രി​ദ്ര​രോ​ട് അ​നു​ക​മ്പ​യി​ല്ലാ​ത്ത സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ആ​കെ വി​ൽ​പ്പ​ന​യ്ക്കു​വ​ച്ച് വ​ന്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ചു​രു​ങ്ങി​യെ​ന്നും സോ​ണി​യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button