Latest NewsKeralaNews

പാലക്കാട് കോവിഡ് ബാധിച്ചത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്

തിരുവനന്തപുരം: പാലക്കാട് കോവിഡ് ബാധിച്ചത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച്‌ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്കും കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും കാസര്‍ഗോഡ് 7 പേര്‍ക്കും തൃശുര്‍, മലപ്പുറം ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും കോട്ടയത്ത് 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button