Latest NewsNewsTechnology

ലോകത്തിലെ ഏറ്റവും ഉയർന്ന 5ജി വേഗത കൈവരിച്ചുവെന്ന് അവകാശപ്പെട്ട് നോക്കിയ

ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും ഉയർന്ന 5ജി വേഗത കൈവരിച്ചുവെന്ന് അവകാശപ്പെട്ട് നോക്കിയ. ടെക്‌സസിലെ ഡല്ലാസിലെ ഓവര്‍-ദി-എയര്‍ ശൃംഖലയില്‍ കമ്പനിയുടെ വാണിജ്യ 5 ജി സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവ ഉപയോഗിച്ച് നടത്തിയ ടെസ്റ്റുകളില്‍ 5ജി വേഗത 4.7 ജിബിപിഎസില്‍ എത്തിയതായി നോക്കിയ അറിയിച്ചു.

ടെസ്റ്റുകള്‍ക്കായി 800 മെഗാ ഹെര്‍ട്‌സ് വാണിജ്യ മില്ലിമീറ്റര്‍ വേവ് 5ജി സ്‌പെക്ട്രവും ഡ്യുവല്‍ കണക്റ്റിവിറ്റി സംവിധാനവുമാണ് കമ്പനി ഉപയോഗിച്ചത്. 5ജി, എല്‍ടിഇ നെറ്റ്‌വര്‍ക്കുകളിലേക്ക് ഒരേസമയം കണക്റ്റുചെയ്യാനും ഈ രണ്ട് എയര്‍-ഇന്റര്‍ഫേസ് സാങ്കേതികവിദ്യകളിലുടനീളം ഡാറ്റ കൈമാറാനും സ്വീകരിക്കാനും ഇഎന്‍-ഡിസിയിലൂടെ ഉപകരണങ്ങളിലൂടെ സാധിക്കുന്നു. ക്ലൗഡ് അധിഷ്ഠിത 5ജി , ക്ലാസിക് ബേസ്ബാന്‍ഡ് കോണ്‍ഫിഗറേഷന്‍ എന്നിവയില്‍ ഇവയ്ക്ക് വേഗത കൈവരിക്കാൻ സാധിച്ചു. അതോടപ്പം തന്നെ പ്രധാന യുഎസ് സേവനദാതാക്കളുടെ വാണിജ്യ നെറ്റ്‌വര്‍ക്കുകളില്‍ വിന്യസിച്ചിരിക്കുന്ന ബേസ് സ്റ്റേഷന്‍ ഉപകരണങ്ങളിലും ടെസ്റ്റ് നടത്തി.

Also read : ദുബായില്‍ കോടികളുടെ തട്ടിപ്പ് : തട്ടിപ്പില്‍ അകപ്പെട്ടത് മലയാളികള്‍

യുഎസിലെ 5 ജി സേവനങ്ങളുടെ വികസനത്തിലെ സുപ്രധാനവുമായ നാഴികക്കല്ലാണിത്. ഇത്, പ്രത്യേകിച്ചും കണക്റ്റിവിറ്റിയും ക്ഷമതയും വളരെ നിര്‍ണായകമായ ഒരു സമയത്താണെന്നും നോക്കിയയുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് ടോമി യുട്ടോ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button