ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ്വർക്ക് എന്ന നേട്ടം സ്വന്തമാക്കി പ്രമുഖ ടെലികോം സേവന ദാതാവായ ജിയോ. പ്രമുഖ അനലറ്റിക്സ് സ്ഥാപനമായ ഓക്ല പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 5ജി ഡൗൺലോഡ് ആൻഡ് അപ്ലോഡ് വേഗതയിൽ ജിയോയാണ് മുൻപന്തിയിൽ എത്തിയിരിക്കുന്നത്. 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ ആഗോള തലത്തിൽ 333.75 സ്കോറാണ് ജിയോ നേടിയിരിക്കുന്നത്. ജിയോയുടെ പരമാവധി ഡൗൺലോഡ് വേഗത 416.55 എംബിപിഎസും, അപ്ലോഡ് വേഗത 21.20 എംബിപിഎസുമാണ്. അതേസമയം, 179.49 സ്കോർ നേടിയ ഭാരതി എയർടെൽ രണ്ടാം സ്ഥാനത്താണ്.
5ജി നെറ്റ്വർക്കുകൾക്കുള്ള 9 അവാർഡുകൾ ഒരുമിച്ച് നേടുന്ന ലോകത്തെ ആദ്യ ടെലികോം സേവന ദാതാവ് എന്ന നേട്ടവും ഇക്കുറി ജിയോ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച മൊബൈൽ നെറ്റ്വർക്ക്, വേഗതയേറിയ മൊബൈൽ നെറ്റ്വർക്ക്, മികച്ച മൊബൈൽ കവറേജ്, മികച്ച റേറ്റ് ചെയ്ത മൊബൈൽ നെറ്റ്വർക്ക്, മികച്ച മൊബൈൽ വീഡിയോ അനുഭവം, മികച്ച ഗെയിമിംഗ് അനുഭവം, ഏറ്റവും വേഗതയേറിയ 5ജി മൊബൈൽ നെറ്റ്വർക്ക്, മികച്ച 5ജി മൊബൈൽ വീഡിയോ അനുഭവം, മികച്ച 5ജി മൊബൈൽ അനുഭവം എന്നീ മേഖലകളിലുള്ള 9 അവാർഡുകളാണ് ജിയോ കരസ്ഥമാക്കിയത്.
Also Read: വൈദ്യുതി ചോർച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാം: വീട്ടിൽ സ്ഥാപിക്കാം ആർസിസിബി
Post Your Comments