
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ചൈന വിടുന്ന വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തുന്നത് സാമ്പത്തികമായി ഇന്ത്യക്ക് വലിയ ഗുണം ചെയ്യുമെന്ന് റഷ്യന്‍ മാധ്യമമായ ‘റഷ്യ ടുഡേ’.റഷ്യയിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറായ ആര്‍ട്ടിയോം ലുക്കിന്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി മാറിയിരിക്കുകയാണ്. റാഫേല്‍ പോര്‍വിമാനങ്ങളും അമേരിക്കയുടെ അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാഷെയും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞു. റഷ്യയുടെ ഏറ്റവും പുതിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫും ഉടന്‍ ഇന്ത്യക്ക് ലഭിക്കും. ഇതിനാല്‍ തന്നെ നിലവില്‍ ഇന്ത്യ വലിയ സൈനിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും റഷ്യ ടുഡേ വ്യക്തമാക്കി.
ALSO READ: ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൺ; കേന്ദ്ര സർക്കാർ അടിയന്തിര സഹായം നൽകണമെന്ന് മമത ബാനർജി
എന്നാല്‍, ഇന്ത്യയുടെ വളര്‍ച്ച റഷ്യയെ തളര്‍ത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ലേഖകന്‍ പങ്കുവെക്കുന്നുണ്ട്. മോശം ജനസംഖ്യാശാസ്ത്രവും ആഗോള സമ്പദ് വ്യവസ്ഥയുടെ ചെറിയ പങ്കും മാത്രമാണ് റഷ്യക്കുള്ളതെന്ന് ആര്‍ട്ടിയോം ലുക്കിന്‍ പറയുന്നു.
Post Your Comments