
വണ്ടൂർ; വണ്ടൂർ മേഖലയിൽ ഭീതി പടർത്തി അഞ്ജാതന്റെ വിളയാട്ടം നിർബാധം തുടരുന്നു, സ്ത്രീകളെയാണ് കൂടുതലും ഇയാൾ ലക്ഷ്യം വയ്ക്കുന്നത്.
ഉണ്ണിയോട് സ്വദേശി മംഗലത്ത് സുരേഷിന്റെ ഭാര്യ ദിവ്യയുടെ കണ്ണിൽ മുളക് പൊടി എറിയുകയും, തലക്ക് മാരകമായി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദിവ്യ ഇതേ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.
ഉടൻ തന്നെ പൂക്കോട്ടും പാടം പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും യാതൊന്നും ലഭിച്ചില്ല, സമാനമായ രീതിയിൽ ഈ സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ എത്തി ജനലുകളും കതകിലും തട്ടുകയും മുളക് പൊടി വിതറുകയും ചെയ്യുന്നത് വ്യാപകമായി.
രണ്ട് ദിവസം മുൻപ് സമാനമായ രീതിയിൽ മാടമ്പത്ത് കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ കമ്പിപ്പാരക്ക് കുത്തി മുറിവേൽപ്പിച്ചിരുന്നു, അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
Post Your Comments