ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും ഇന്ത്യക്കു ശുഭാപ്‌തി വിശ്വാസം. ജനസംഖ്യ-രോഗി അനുപാതം, മരണനിരക്ക് എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പോരാട്ടത്തില്‍ വളരെ മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുനിരത്തി.മേയ് പകുതിയോടെ അഞ്ചര ലക്ഷം പേര്‍ രോഗബാധിതരാകുമെന്നും 38,000 പേര്‍ മരിക്കുമെന്നും നേരത്തേ പഠനങ്ങളുണ്ടായിരുന്നു.
കോവിഡ് യു.എസ്, റഷ്യ, സ്‌പെയിന്‍, ബ്രസീല്‍, യു.കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ടര്‍ക്കി, ഇറാന്‍, പെറു, കാനഡ, സൗദി, ബല്‍ജിയം മെക്‌സിക്കോ എന്നീ കോവിഡ് ബാധിത രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ 142.6 കോടിയാണ്- ഏകദേശം ഇന്ത്യക്കൊപ്പം. മൊത്തം രോഗികള്‍ 36.45 ലക്ഷം. മരിച്ചത് 2.73 ലക്ഷം പേര്‍. 137 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നതേയുള്ളൂ.
മരിച്ചത് ഏകദേശം 3,300 പേര്‍ മാത്രം- ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. രോഗമുക്‌തി 40 ശതമാനത്തിനടുത്താണ്. രോഗികളുടെ എണ്ണത്തില്‍ ആശങ്ക വേണ്ട. മികച്ച പരിചരണം നല്‍കുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലുമാണു കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments