ഭോപ്പാല്‍: കോൺഗ്രസ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവര്‍ എത്രയും വേഗം ഔദ്യോഗിക മന്ത്രി മന്ദിരം ഒഴിയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സർക്കാർ നോട്ടീസ് നൽകി.കമല്‍നാഥ് സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് ശേഷം നാല് ദിവസം കഴിഞ്ഞാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് ആര്‍ക്കും മന്ത്രി മന്ദിരങ്ങളില്‍ നിന്ന് മാറുവാന്‍ കഴിഞ്ഞിരുന്നില്ല. ചിന്ദ്വാരയില്‍ നിന്നുള്ള എംഎല്‍എയായ കമല്‍നാഥ് ഇപ്പോഴും മുഖ്യമന്ത്രിയുടെ ബംഗ്ലാവിലാണ് താമസിക്കുന്നത്.
എന്നാല്‍, സാധാരണ നടപടിക്രമം മാത്രമാണ് നോട്ടീസ് എന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ വിശദീകരണം. മന്ത്രി മന്ദിരങ്ങള്‍ ഒഴിയുന്നതില്‍ ഒരു പ്രശ്നവുമില്ല. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ അങ്ങനെ ചെയ്യുകയും ചെയ്യും. കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനോട് വിഷയത്തെ കുറിച്ച് കമല്‍നാഥ് സംസാരിച്ചുവെന്നും ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ബംഗ്ലാവ് ഒഴിയാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുന്‍ മുഖ്യമന്ത്രിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ പറഞ്ഞു.
Post Your Comments