Latest NewsIndiaNews

ഗംഗാ ജലം കൊറോണ വൈറസിനെ നശിപ്പിക്കും, ഗംഗയിലെ ബാക്ടീരിയോഫേജുകള്‍ കൊറോണയുടെ അന്തകന്‍: കാരണങ്ങള്‍ നിരത്തി ബനാറസ്‌ സര്‍വകലാശാല പ്രൊഫസര്‍

ന്യൂഡല്‍ഹി • കൊറോണ വൈറസ് പ്രതിസന്ധിയും ഗംഗാ നദിയുടെ ദുരവസ്ഥയും പരിഹരിക്കാൻ നദി സാങ്കേതികവിദ്യയുടെ വിവേകപൂര്‍വമായ ഉപയോഗം സഹായിക്കുമെന്ന് പ്രമുഖ റിവർ എഞ്ചിനീയറും ബനാറസ് ഹിന്ദു സർവകലാശാലയിലെ ഐ.ഐ.ടിയിലെ മുൻ സിവിൽ എഞ്ചിനീയറിംഗ് പ്രൊഫസറുമായ പ്രൊഫ. യു.കെ.ചൗധരി

ഗംഗാ ജലത്തില്‍ ബാക്ടീരിയകളെ കൊല്ലുന്ന ഒരുതരം വൈറസായ ബാക്ടീരിയോഫേജുകളുടെ സാന്നിധ്യം ഉയര്‍ന്ന അനുപാതത്തിലുണ്ടെന്ന് ഐ.ഐ.ടിയുടെ (ബി.എച്ച്.യു) ഗംഗാ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ചൗധരി പറഞ്ഞു. നമ്മുടെ പുരാതന ഗ്രന്ഥങ്ങളായ വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ എല്ലാം ഗംഗാ ജലം ഔഷധ ഗുണമുള്ളതാണെന്ന് പറയുന്നു. ഗംഗാ ജലത്തില്‍ രോഗകാരികളെ കൊല്ലാൻ കഴിവുള്ള ബാക്ടീരിയോഫേജുകളുണ്ടെന്ന് ശാസ്ത്രജ്ഞർ പിന്നീട് കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു.

“നമുക്ക് ബാക്ടീരിയോഫേജുകളുടെ ഉറവിടം വിശകലനം ചെയ്യാം. ഗംഗ (ഗോമുഖ്), യമുന (യമുനോത്രി), സോന്‍ നദി എന്നിങ്ങനെ വ്യത്യസ്ത ഉയരങ്ങളിൽ സ്രോതസ്സുകളുള്ള മൂന്ന് ഹിമാലയന്‍ നദികളെ എടുക്കുകയാണെങ്കിൽ, അവയുടെ ജലത്തിന്റെ നിറത്തില്‍ വ്യത്യാസം നമുക്ക് കാണാം. ഗംഗാ ജലത്തിന് വെളുത്ത നിറവും യമുനയ്ക്ക് പച്ചനിറവും സോന്‍ നദിയുടെ വെള്ളത്തിന്‌ തവിട്ട് നിറവുമാണ്. മൂന്നിൽ ഏറ്റവും ഉയർന്നത് ഗോമുഖായതിനാൽ, യമുനോത്രി, സോന്‍ നദി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ജലം ഏറ്റവും താഴ്ന്ന ജലഭൃതത്തില്‍ നിന്നാണ് വരുന്നത്. , ”അദ്ദേഹം വിശദീകരിച്ചു.

അതിനാൽ, നദിയുടെ ജലത്തിന്റെ ഗുണനിലവാരം ഉത്ഭവസ്ഥാനത്തിന്റെ ഉയരത്തിന് ആനുപാതികമാണ്. ഇത് ഗംഗാ ജലത്തിന്റെ ജനിതക സ്വഭാവത്തെ നിർവചിക്കുന്നു. ഗംഗയുടെ മുഴുവൻ നീളത്തിലുമുള്ള ജലത്തിന്റെ സമതുലിതമായ ഒഴുക്കാണ് ഗംഗാ ജലത്തിന്റെ ഔഷധ ഗുണത്തെ നിർവചിക്കുന്നതെന്നം അദ്ദേഹം പറയുന്നു.

ഗംഗയിലെ ബാക്ടീരിയോഫേജുകൾക്ക് മണ്ണ്, ജലം, വായു എന്നിവയിലൂടെ കൊറോണ വൈറസ് പടരുന്നത് തടയാൻ കഴിയുമെന്നും പ്രൊഫ. ചൗധരി പറഞ്ഞു.

“ഗംഗാ ജലത്തിന്റെ ഔഷധമൂല്യം കാത്തുസൂക്ഷിക്കുയും കൊറോണയ്‌ക്കെതിരെ പോരാടുന്നതിന് ഇത് ഉപയോഗിക്കുകയും വേണം”, – അദ്ദേഹം നിര്‍ദ്ദേശിച്ചു. എല്ലാ അണക്കെട്ടുകളുടെയും ബാരേജുകളുടെയും കവാടങ്ങൾ തുറക്കുന്നതിലൂടെ ഇത് ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വഴികളിലൂടെയും പുറന്തള്ളുന്നത് ഗോമുഖിലെ വെള്ളത്തിന് സമാനമാണ്. ഈ രീതിയിൽ, ഗംഗാ വെള്ളത്തിൽ ബാക്ടീരിയോഫേജിന്റെ സാന്ദ്രത വർദ്ധിപ്പിക്കും, ഇത് രോഗകാരികൾക്കെതിരെ കൂടുതൽ ഫലപ്രദമാക്കും.

“വെള്ളത്തിലും മണ്ണിലും ബാക്ടീരിയോഫേജുകളുടെ വ്യാപനം വർദ്ധിക്കുന്നതോടെ കൊറോണ വൈറസിന്റെ വ്യാപനത്തെ ബാധിക്കുകയും കുറയ്ക്കുകയും ചെയ്യും. കൊറോണയുടെ പ്രശ്നം അവസാനിക്കുമ്പോൾ ഗംഗാ ജലത്തിന്റെ ഗുണനിലവാരം നിലനിർത്താൻ ഈ രീതിയും സാങ്കേതികതയും സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button