ലോകത്ത് കൊറോണ വൈറസിന്റെ വ്യാപനം അതിവേഗത്തില്‍ തന്നെ. വൈറസിനെ ഇല്ലാതാക്കാനുള്ള ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുവരെ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം വീട്ടില്‍ തന്നെ തുടരുന്നതാണ്. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ആരോഗ്യവിദഗ്ദ്ധര്‍. എന്തുകൊണ്ടെന്നാല്‍ വെറും പത്ത് മിനിറ്റ് മാത്രം മതി ഈ വൈറസ് മറ്റൊരാളിലേക്ക് പടരാന്‍ എന്നാണ് പുതിയ കണ്ടെത്തലുകള്‍. ആരോഗ്യവാനായ ഒരു വ്യക്തിയില്‍ നിന്ന് കോവിഡ് വൈറസ് പടരുന്നത് എത്രസമയത്തിനുള്ളിലെന്ന് വിദഗ്ദ്ധര്‍ പഠനവിധേയമാക്കിയതനുസരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്സിറ്റി ഒഫ് മസാച്ചുസെറ്റ്സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന് ബ്രോമേജ് നടത്തിയ പഠനമാണ് ഇതിനാധാരം.
read also : യു.എ.ഇയിലെ കൊറോണ വൈറസ് കേസുകളില്‍ വീണ്ടും വര്‍ധന: പ്രതീക്ഷയേകി സുഖം പ്രാപിക്കല്‍ നിരക്ക്
ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളില്‍ കൊവിഡ് വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയില്‍നിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും.
സക്സസ്ഫുള്‍ ഇന്ഫെക്ഷന്=എക്സ്പോഷര്‍ വൈറസ് xസമയം എന്ന രീതിയിലാണ് കണക്ക്. ശ്വസനം,? സംഭാഷണം ഇവയിലൂടെ ആരോഗ്യകരമായ ഒരു വ്യക്തിയില്‍ നിന്നും അണുബാധ എങ്ങനെ വ്യാപിക്കുന്നു എന്ന് സമയം കണക്കാക്കി. ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് 50 മുതല്‍ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്.
അടുത്തിടെ നടത്തിയ പഠനത്തില്‍ സാര്‍സ് കോവ് 2 വൈറസുകള്‍ 14 മിനിറ്റോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് രോഗിയുമായി മുഖാമുഖം സംസാരിക്കുകയോ ബന്ധപ്പെടുന്ന സാഹചര്യത്തില്‍ പത്ത് മിനിറ്റു കൊണ്ടുതന്നെ രോഗം വരാന്‍ സാദ്ധ്യതയുണ്ട്.
ു.
സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നയാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോ അതില്‍ അപകടമുണ്ടെന്ന് തിരിച്ചറിയുക പലപ്പോഴും അസാദ്ധ്യമാണ്. അതു കൊണ്ടു തന്നെ വൈറസ് വാഹകരെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നു. ആര്‍ക്കും വൈറസ് പകര്‍ന്നേക്കാം.
Post Your Comments