ബംഗളൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ട്വീറ്റിന് സോണിയ ഗാന്ധിക്കെതിരേ കേസെടുത്തത്തിൽ പ്രതികരണവുമായി കോൺഗ്രസ്. വൈറസ് പോലുള്ളൊരു ദുരന്തം ലോകം അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടുകയും നാട്ടിലേക്ക് നടന്നുപോകാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ഘട്ടത്തിൽ, അവരെ സഹായിക്കുന്നതിനും പകരം ബിജെപിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിന്തെ ആരോപിച്ചു. നിങ്ങൾ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുക മാത്രമല്ല, പ്രതികാര രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു. തങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നതായും സുപ്രിയ ശ്രിന്തെ പറഞ്ഞു.
Also read : ലോക്ക്ഡൗൺ ലംഘനം : സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് മേയ് 11ന് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ട്വീറ്റിനാണ് ശിവമോഗ ജില്ലയിലെ സാഗർ പോലീസ് സെക്ഷൻ 153, 505 പ്രകാരമാണ് സോണിയ ഗാന്ധിക്കെതിരേ വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments