നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന സാധാരണ പട്രോളിംഗിനെ ചൈനീസ് സൈന്യം തടസപ്പെടുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് അതിര്‍ത്തി കൈകാര്യം ചെയ്യുന്നത് . ചൈനയുടെ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കടന്നുവന്ന ചൈനയുടെ ആരോപണങ്ങളെയും ഇന്ത്യ തള്ളിയിട്ടുണ്ട്. ലഡാക്കിലെയും സിക്കിമിലെയും ഇന്തോ-ചൈന അതിര്‍ത്തികളില്‍ ചൈനീസ് ഭാഗത്തേക്ക് ഇന്ത്യന്‍ സേന കടന്നുകയറ്റം നടത്തിയെന്നാണ് ചൈന ആരോപിക്കുന്നത്.
നിരവധി തവണകളായി ചൈനയാണ് ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.ഇന്ത്യന്‍ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും അതിര്‍ത്തികളിലെ സുരക്ഷാ സംവിധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ എന്നും ഉത്തരവാദിത്തപരമായ സമീപനമാണ് പുലര്‍ത്തിപോകുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. കൂടാതെ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ ബദ്ധശ്രദ്ധരാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
മുന്‍പ് നിരവധി തവണ ചൈന ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയും അത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ കലഹങ്ങളും ഉണ്ടാകുന്നതിലേക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അടുത്തിടെ, സിക്കിമിലെ ഒരു ഇന്ത്യന്‍ ലെഫ്റ്റനന്റ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മൂക്കിന് ഇടിച്ച സംഭവവും പുറത്തുവന്നിരുന്നു. ‘ഇത് നിങ്ങളുടെ സ്ഥലമല്ല, തിരിച്ച് പോകണം’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ഇന്ത്യയുടെ ആ ധീരപുത്രന്‍ ചൈനീസ് സൈനികനെ മര്‍ദ്ദിച്ചത്.
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപവും നോര്‍ത്ത് സിക്കിമിലും ഇന്ത്യ, ചൈന ആര്‍മികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ലഡാക്കില്‍ നിരവധി ഇന്ത്യ, ചൈന സൈനികര്‍ക്ക് പരസ്പരമുള്ള കല്ലേറിലും മറ്റും പരിക്കേറ്റിരുന്നു. ചൈനീസ് മിലിട്ടറി ഹെലികോപ്റ്ററുകള്‍ ലഡാക്കില്‍ അതിര്‍ത്തിക്ക് സമീപം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ മേഖലയിലെത്തിയിരുന്നു.
ദക്ഷിണ ചൈന കടല്‍ മേഖലയില്‍ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, മലേഷ്യ, ബ്രൂണെ എന്നിവയുമായി നിരന്തര സംഘര്‍ഷത്തിലാണ് ചൈന. സമുദ്രമേഖലകള്‍ സംബന്ധിച്ചും ധാതുസമ്ബന്നമായ പാഴ്‌സല്‍സ്, സ്പാര്‍ട്ലി എന്നീ ദ്വീപ് ശൃംഖലകള്‍ സംബന്ധിച്ചുമാണ് പ്രധാനമായും തര്‍ക്കം. ലഡാക്കില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷവും ദക്ഷിണ ചൈനാ കടലിലെ സംഘര്‍ഷവും ചൂണ്ടിക്കാട്ടിയ യുഎസ് ഇന്നലെ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
ലഡാക്കും ദക്ഷിണ ചൈനാ കടലും ചൈന ഉയര്‍ത്തുന്ന ഭീഷണികളാണ് വ്യക്തമാക്കുന്നത് എന്ന് ദക്ഷിണ, മധ്യേഷ്യന്‍ കാര്യങ്ങള്‍ നോക്കുന്ന, യുഎസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ആലീസ് വെല്‍സ് അഭിപ്രായപ്പെട്ടു.
Post Your Comments