Latest NewsKeralaNattuvarthaNews

തകരാറിലായ ഇടുക്കി അണക്കെട്ടിലെ ജനറേറ്റർ ഉടൻ നന്നാക്കാനാകില്ല; മന്ത്രി എം എം മണി

മഴ കനത്താൽ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നിൽ മറ്റ് വഴികളില്ല

തകരാറിലായ ഇടുക്കി അണക്കെട്ടിലെ ജനറേറ്റർ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി,, ലോക്ക് ഡൗൺ മൂലം ചൈനയിൽ നിന്നുള്ള വിദഗ്ധരെ കൊണ്ടു വന്ന് പണി നടത്താനാകില്ല,, നിലവിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.

ഏകദേശം മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറിയാലാണ് ഇടുക്കി അണക്കെട്ടിലെ രണ്ട് ജനറേറ്ററുകൾ തകരാറിലായത്,, ഒരെണ്ണം വാർഷിക അറ്റകുറ്റപണിയിലാണ്,, ഇപ്പോൾ മൂന്ന് ജനറേറ്ററുകൾ വെച്ച് മാത്രമാണ് വൈദ്യുതോത്പാദനം നടത്തുന്നത്. ഇതോടെ അണക്കെട്ടിൽ മുൻ വർഷത്തേക്കാളും 20 അടി ജലനിരപ്പ് കൂടിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയായി.

ഇതോടെ വൈദ്യുതി ഉത്പാദനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മഴ കനത്താൽ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നിൽ മറ്റ് വഴികളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button