Latest NewsKerala

രാജേന്ദ്രൻ കാണിയുടെ കൊലപാതകം ഉന്നതതല സംഘം അന്വേഷിക്കണം: അഡ്വ.പി സുധീർ

ആദിവാസി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏകദിന ഉപവാസവുമായി ബിജെപി . പ്രതികൾക്കെതിരെ പട്ടിക ജാതി/വർഗ്ഗ പീഢന നിരോധന നിയമപ്രകാരം കേസെടുക്കണം, നിയമ പ്രകാരമുള്ള ധനസഹായം കുടുംബത്തിന് ലഭ്യമാക്കണം ..
ആദിവാസി പീഢനങ്ങൾ അവസാനിപ്പിക്കണം …എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, ജനറൽ സെക്രട്ടറിമാരായ പുതുക്കുളങ്ങര അനിൽ , ജ്യോതികുമാർ എന്നിവർ നടത്തിയ ഏകദിന ഉപവാസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ സമരം നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു ..

രാജേന്ദ്രൻ കാണിയുടെ മകൻ അനന്തുവും സമരത്തിൽ പങ്കെടുത്തു ….തൊളിക്കോട് മെത്തോട്ടം സെറ്റില്‍മെന്റിലെ രാജേന്ദ്രൻ കാണി എക്‌സൈസിന്റെ റെയ്ഡിനെ തുടർന്ന് ഓടുകയും പിറ്റേദിവസം പാറക്കെട്ടുകൾക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഏപ്രിൽ 27 നായിരുന്നു സംഭവം. കൂലിവേല കഴിഞ്ഞു വന്ന രാജേന്ദ്രൻ പാചകം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ എക്സൈസ് സംഘം വീട്ടിനുള്ളിൽ കടന്നു മർദ്ദിക്കുകയും ഇതിനെ തുടർന്ന് രാജേന്ദ്രൻ ഭയന്ന് പുറത്തേക്ക് ഓടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button