മസ്കറ്റ്: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് 362 പ്രവാസികള്‍ ഒമാനിൽ നിന്നെത്തും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം മസ്കറ്റില്‍ നിന്ന് ഒമാന്‍ സമയം വൈകുന്നേരം 5.50നാണ് പുറപ്പെട്ടത്. ഈ വിമാനത്തില്‍ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തില്‍ 180 യാത്രക്കാര്‍ ഉണ്ടായിരുന്നു.
അതേസമയം വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതിനകം ഏഴു വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇതിലൂടെ 1270 പേര്‍ക്ക് നാട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതായാണ് റിപ്പോർട്ട്. നാളെ മസ്കറ്റില്‍ നിന്നും കോഴിക്കോട്ടേക്കും ഡല്‍ഹിയിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ടാകും.
Post Your Comments