കൊല്ലം ജില്ലയിൽ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിൽ കായംകുളത്തിന് അടുത്തായാണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്ന പ്രധാന പ്രതിഷ്ടയാണ് ഓംകാര മൂര്‍ത്തി. ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല് . കിഴക്കേ ഗോപുര കവാടം മുതൽ 36 ഏക്കറിൽ രണ്ട് ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപ്പം . എന്നാൽ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കൽച്ചിറ, കിഴക്കു പടിഞ്ഞാറെ നടകൾ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.
വേലുത്തമ്പിദളവ പണികഴിപ്പിച്ച ആൽത്തറയാണ് ഇന്ന് ഇവിടെ കാണുന്നത്. ഈ ആൽമരത്തറകലിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കൽപ്പം . കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച ദളവ ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ ഒരുങ്ങി എന്നാൽ ദേവ പ്രശ്‌നത്തിൽ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവനു ഇഷ്ടമല്ലെന്ന് മനസിലായതിനാൽ ആൽത്തറ മാത്രം പണികഴിപ്പിച്ചു എന്നാണ് ചരിത്രൽ പറയപ്പെടുന്നത്.
കന്നിമാസത്തിലെ തിരുവോണം നാളിൽ കന്നുകാലികൾക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണം ഇവിടെ പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ദിവസം നടക്കുന്നതിനാലാണ് ഈ ആഘോഷത്തിന് ആ പേരു ലഭിച്ചത്. കാളക്കെട്ട് എന്നും ഈ ആഘോഷം അറിയപ്പെടുന്നുണ്ട്.
Post Your Comments