ന്യൂഡൽഹി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാൻ ഉത്തർപ്രദേശിൽ കോൺഗ്രസ് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയെന്നും എന്നാൽ കോവിഡ് വൈറസിനിടയിലും ചിലര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി. തൊഴിലാളികളുടെ പലായനത്തിന്‍റെ കാഴ്ചകൾ വേദന നിറഞ്ഞതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികൾക്കായി ബസ് ഏർപ്പെടുത്തിയത്. അതേസമയം യുപി സർക്കാരിന്‍റെ ബസുകൾ വെറുതെ കിടന്നിട്ടും തൊഴിലാളികൾക്കായി ഓടിച്ചില്ലെന്നും അവർ ആരോപിച്ചു.
Read also: ബെംഗളൂരുവിൽ വൻ സ്ഫോടനശബ്‌ദം: ഭൂമികുലുക്കമല്ല, ആശങ്കയോടെ ജനങ്ങൾ
കോൺഗ്രസ് കൊടുത്ത വാഹനങ്ങളുടെ പട്ടികയിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ അത് തിരുത്തി നൽകുമായിരുന്നു. വേണമെങ്കിൽ ബസുകളിൽ ബിജെപിയുടെ ബാനർ കെട്ടി ഓടിച്ചോളൂ. അങ്ങനെയെങ്കിലും തൊഴിലാളികളെ വീട്ടിലെത്തിച്ചാൽ മതിയെന്ന് യുപി സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കുറച്ച് സമയം കൂടി ബസുകൾ അവിടെയുണ്ടാകും. അനുമതി തന്നാൽ ഓടിക്കും. ഇല്ലെങ്കിൽ തിരികെ കൊണ്ടു പോകുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.
Post Your Comments