KeralaLatest NewsNews

കാലവര്‍ഷം: മ​ഴ​ക്കെ​ടു​തി കു​റ​ക്കാ​നു​ള്ള മുന്‍കരുതൽ നടപടികൾ സ്വീകരിക്കും

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷം തു​ട​ങ്ങാ​നി​രി​ക്കെ മ​ഴ​ക്കെ​ടു​തി കു​റ​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ഉന്നതതലയോഗത്തിൽ തീരുമാനം. അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം ജൂ​ണ്‍ ഒ​ന്നി​ന്​ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. കോ​വി​ഡ് സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ത​ദ്ദേ​ശ, റ​വ​ന്യൂ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ള്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. കോ​ട്ട​യം ജി​ല്ല​യി​ല്‍ ദു​ര​ന്ത പ്ര​തി​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക കി​റ്റു​ക​ളു​മാ​യി ‘ആ​പ്താ മി​ത്ര’ സം​ഘ​വും പ്ര​വ​ര്‍​ത്തി​ക്കും. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി 150ലേ​റെ ഹെ​ലി ലാ​ന്‍​ഡി​ങ്​ സൈ​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്.

ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കി. ഇ​ത്​ പ്ര​കാ​രം സം​സ്ഥാ​ന​ത​ല ദു​ര​ന്ത പ്ര​തി​ക​ര​ണ പ്ലാ​ന്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഓ​റ​ഞ്ച് ബു​ക്കി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌ പ്രാ​യ​മേ​റി​യ​വ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button