ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സർക്കാർ ജോലികൾക്കും സർക്കാർ സഹായങ്ങൾക്കും അപേക്ഷിക്കുന്നതിന് ആവശ്യമായ സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ നേടുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്ന വിജ്ഞാപനം ജമ്മു കശ്മീർ സർക്കാർ പുറത്തിറക്കി. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ സർക്കാർ വക്താവായ രോഹിത് കൻസാൽ ആയിരുന്നു പത്രസമ്മേളനത്തിലൂടെ മാധ്യമങ്ങൾക്ക് നൽകിയത്.
റദ്ദാക്കിയ 370 ആം വകുപ്പും 35 A യും അനുസരിച്ചു ദശാബ്ദങ്ങളായി ജമ്മുകാശ്‌മീരിൽ ജീവിക്കുന്ന പഞ്ചാബ് ഉൾപ്പടെയുള്ള ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ദളിതുകൾക്കും പാക് അധീന കാശ്‌മീരിൽ നിന്നും ആട്ടിയോടിക്കപ്പെട്ടു ജമ്മുകാശ്‌മീരിൽ ജീവിക്കുന്ന ഹിന്ദു അഭയാര്ഥികൾക്കും , ജമ്മു കാശ്മീരിന് പുറത്തു വിവാഹം കഴിച്ച സ്ത്രീകൾക്കും അവരുടെ മക്കൾക്കും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്കും കാശ്‌മീർ പൗരത്വമോ സർക്കാർ ജോലിക്കുള്ള അനുമതിയോ ഉണ്ടായിരുന്നില്ല. ആ അനീതി യാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ മാറ്റിയിരിക്കുന്നത്.
ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കുന്നതിനൊപ്പം അസാധുവാക്കിയ പഴയ ജമ്മു കശ്മീരിലെ സ്ഥിര താമസ നിയമങ്ങൾക്ക് പകരമായാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള സ്ഥിര താമസ നിയമങ്ങൾ.ജമ്മു കശ്മീർ സിവിൽ സർവീസസ് (വികേന്ദ്രീകരണവും നിയമനവും) നിയമം 2010 ലെ സെക്ഷൻ 15 അനുസരിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 309 അംഗീകരിച്ച അധികാരങ്ങൾ ഉപയോഗിച്ചാണ് വിജ്ഞാപനം പുറപ്പെടുവച്ചിരിക്കുന്നത്.
ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെയും, ജമ്മു കശ്മീരിൽ സ്ഥിര താമസമാക്കിയിട്ടുള്ള ദലിത് തൊഴിലാളികളുടെയും അഭയാർഥികളുടേയും മക്കൾക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് അറിയിച്ചു.പുതിയ നിയമങ്ങൾ അനുസരിച്ച്, മുൻപ് ജമ്മു കശ്മീരിലെ സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ കൈവശമുള്ള എല്ലാവർക്കും തഹസിൽദാർമാരിൽ നിന്നോ അല്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന മറ്റ് ഉദ്യോഗസ്ഥരിൽ നിന്നോ പുതിയ സർട്ടിഫിക്കറ്റുകൾ നേടാം.
സ്ഥിര താമസ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മറ്റ് രേഖകളൊന്നും ആവശ്യമില്ല. 15 വർഷമായി കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്ന അല്ലെങ്കിൽ ഏഴ് വർഷമായി ജമ്മു കശ്മീരിൽ പഠിക്കുകയും ജമ്മു കശ്മീരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പത്താം / പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പഠിക്കുകയും ചെയ്ത ഒരാൾ. അതല്ലെങ്കിൽ കുടിയേറ്റക്കാർക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും സർക്കാർ നിർദ്ദേശിച്ച നടപടിക്രമമനുസരിച്ച് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ദുരിതാശ്വാസ പുനരധിവാസ കമ്മീഷണർ (കുടിയേറ്റക്കാർ) ആരെയാണോ കുടിയേറ്റക്കാരനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Promise fulfilled. New domicile rules gazetted in J&K. All refugees incl West Pak, SC workers from rest of India settled in J&K for decades n children of KPs living outside J&K can claim domicile now. Also those migrants from Pak who settled in other states too become eligible. pic.twitter.com/HW0r3D0VAR
— Ram Madhav (@rammadhavbjp) May 19, 2020
അതുമല്ലെങ്കിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, അഖിലേന്ത്യാ സർവീസ് ഓഫീസർമാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാരിന്റെ സ്വയംഭരണ സ്ഥാപനം, പൊതുമേഖലാ ബാങ്കുകൾ, സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ ഓഫീസർമാർ, കേന്ദ്ര സർവകലാശാലകളിലെ ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാരിന്റെ അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ സേവനം നടത്തുന്ന കുറഞ്ഞത് 10 വർഷമായി എങ്കിലും ജമ്മുകാശ്മീരിൽ സ്ഥിരവാസം ആക്കിയവർക്ക് സ്ഥിര താമസ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ട്.
Post Your Comments