Latest NewsIndiaNews

വിദേശ കമ്പനികള്‍ കൂട്ടത്തോടെ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് : ലോക പ്രശസ്തമായ ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കും : ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ജോലി സാധ്യത കൂടുന്നു

ന്യൂഡല്‍ഹി : വിദേശ കമ്പനികള്‍ കൂട്ടത്തോടെ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് ലോക പ്രശസ്തമായ ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കും.
ജര്‍മ്മന്‍ സ്ഥാപനമായ വോണ്‍ വെല്‍ക്‌സ് ആണ് ചൈനയിലെ ഉല്‍പ്പാദന പ്ലാന്റ് അടച്ച് ഇന്ത്യയിലേക്ക് ചേക്കേറുന്നത്. മൂന്ന് ദശലക്ഷം ജോഡി ചെരുപ്പുകള്‍ വര്‍ഷം തോറും ഉല്‍പ്പാദിപ്പിച്ചിരുന്ന പ്ലാന്റാണ് ചൈനയില്‍ അടയ്ക്കുന്നത്. ഇതേതുടര്‍ന്ന് 100 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം ഉത്തര്‍പ്രദേശില്‍ പ്ലാന്റ് ആരംഭിക്കാന്‍ നിക്ഷേപിക്കും.

Read Also : അസാധുവാക്കിയ പഴയ ജമ്മു കശ്മീരിലെ സ്ഥിര താമസ നിയമങ്ങൾക്ക് പകരമായി പുതിയ നിയമങ്ങൾ, ജമ്മു കാശ്മീരിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരോടും വാക്കു പാലിച്ച് മോദി സർക്കാർ

കമ്പനിയുടെ ഇന്ത്യയിലെ ലൈസന്‍സിയായ ലാട്രിക് ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.

ചൈനയില്‍ കമ്പനിക്ക് രണ്ട് പ്ലാന്റുകളാണ് ഉണ്ടായിരുന്നത്. ലാട്രിക് ഇന്റസ്ട്രീസിന്റെ പങ്കാളിത്തതോടെയാവും ഇന്ത്യയിലെ പ്രവര്‍ത്തനം. ലാട്രിക്‌സിന് നിലവില്‍ അഞ്ച് ലക്ഷം ജോഡി നിര്‍മ്മാണ ശേഷിയുള്ള പ്ലാന്റുകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ 30 ദശലക്ഷം ജോഡി നിര്‍മ്മാണ ശേഷിയുള്ള പ്ലാന്റുകള്‍ ആരംഭിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശേഷിയില്‍ ഈ ലക്ഷ്യത്തിലെത്തുമെന്നാണ് ലാട്രിക്‌സ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ചെലവ് 110 കോടിയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ചെരുപ്പ് നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button