Latest NewsNewsInternational

കോവിഡ് ഭയത്തിലിരിക്കേ രൂക്ഷമായ വെള്ളപ്പൊക്കം, തകർന്നത് 2 ഡാമുകൾ; ഭയന്നു വിറച്ച് മിഷി​ഗൺ നിവാസികൾ

ആളുകളെ കൂട്ടത്തോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ അധികൃതര്‍ ഏറെ പണിപ്പെടുകയാണെന്ന് റിപ്പോർട്ടുകൾ

ലെൻസിം​ഗ്; ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ ഫലമായി യു.എസ് സംസ്ഥാനമായ മിഷിഗണില്‍ രണ്ട് ഡാമുകള്‍ തകര്‍ന്നു,, 10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു,, പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഈഡന്‍വില്ല്, സാന്‍ഫോര്‍ഡ് ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് റ്റിറ്റാബവസീ നദി കരയിലുള്ളവര്‍ക്ക് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാൽ മിഷിഗണിലെ മിഡ്‌ലാന്‍ഡ് നഗരം, ഡിട്രോയിറ്റ് അടക്കമുള്ള പ്രദേശങ്ങളില്‍ 9 അടിയോളം പൊക്കത്തില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്,, മിഡ്‌ലാന്‍ഡില്‍ മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്,, 40,000ത്തോളം പേര്‍ താമസിക്കുന്ന പ്രദേശത്ത് ശക്തമായ വരുന്ന 24 മണിക്കൂറിനുള്ളില്‍ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്,, യു.എസില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലം കൂടി ആയതിനാല്‍ ആളുകളെ കൂട്ടത്തോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ അധികൃതര്‍ ഏറെ പണിപ്പെടുകയാണെന്ന് റിപ്പോർട്ടുകൾ‌ പുറത്ത്.

മിഷി​ഗണിലെ മിഡ്‌ലാന്‍ഡ്, ഈഡന്‍വില്ല്, സാന്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകളെ ഒഴിപ്പിച്ചത്,, റ്റിറ്റാബവസീ നദി 38 അടി ഉയരത്തിലെത്തി കരകവിയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഈഡന്‍വില്ല് ഡാം 1924ലും സാന്‍ഫോര്‍ഡ് ഡാം 1925ലുമാണ് നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button