മസ്കറ്റ് : നിരവധി പ്രവാസികള്‍ ഒമാനിൽ പിടിയിൽ. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയമങ്ങള്‍ ലംഘിച്ച്, സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി തയ്യല്‍ ജോലികള്‍ ചെയ്ത പ്രവാസികളെയാണ് ദഖ്‌ലിയാ ഗവര്‍ണറേറ്റില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Also read : സൗദിയിൽ ഇനി ചാട്ടവാറടി ഇല്ല: പകരം മറ്റ് ശിക്ഷകൾ നൽകും
സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിന് എതിരായി സമൈല്‍ വിലായത്തില്‍ തയ്യല്‍ ജോലികള്‍ ചെയ്ത ഒരു കൂട്ടം പ്രവാസികളെ നിസ്വാ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെ അല്‍ ദഖ്‌ലിയാ ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തതായും, ഇവർക്കെതിരെ നിയമനടപടികളെടുക്കുമെന്നും ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments