വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് മലേറിയയ്ക്കുള്ള മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത് വൻ വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ പ്രസിഡന്‍റ് ട്രംപ് വീണ്ടും മലേറിയ മരുന്നിനെ പുകഴ്ത്തിയത്. ഒന്നരയാഴ്ചയായി ഹൈഡ്രോക്സി ക്ലോറോക്വിൻ ആണ് ഉപയോഗിക്കുന്നത്. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്, ഒന്നും സംഭവിച്ചില്ലെന്നാണ് കൊറോണയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ ഫലപ്രഥമാണെന്നതിന് എന്താണ് തെളിവ് എന്ന ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി.
എന്നാല്‍ ട്രംപിന്‍റെ ഈ വാദത്തിനെതിരെ ആദ്യം രംഗത്ത് വന്നത് അമേരിക്കന്‍ പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസ്കിയാണ്. സിഎന്‍എന്‍ ചര്‍ച്ചയിലാണ് ട്രംപിന്‍റെ മലേറിയ മരുന്ന് വാദത്തെ നാന്‍സി പരിഹസിച്ചത്. നേരത്തെ തന്നെ ട്രംപിന്‍റെ ശത്രുവായി അറിയപ്പെടുന്ന നാന്‍സി പറഞ്ഞത് ഇതാണ്. ട്രംപ് ഒരിക്കലും കൊറോണ വൈറസിനെ തടയാന്‍ എന്ന പേരില്‍ ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കരുത്, കാരണം അദ്ദേഹം പൊള്ളത്തടിയനാണ്. അത് അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് മോശമാണ്.
എന്നാല്‍ ഇത് ട്രംപിനെ ചൊടിപ്പിച്ചു. ക്യാപിറ്റോള്‍ ഹില്‍സില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ അത്താഴത്തിനിടെ നാന്‍സിക്കെതിരെ ട്രംപ് തുറന്നടിച്ചു. അനവധി രോഗങ്ങളാല്‍ വലയുന്ന സ്ത്രീയാണ് അവര്‍. അവര്‍ക്ക് പലവിധ മാനസിക പ്രശ്നങ്ങളുണ്ടെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഹൈഡ്രോക്സി ക്ലോറോക്വിന് സംബന്ധിച്ച് നാന്‍സിയുടെ വിമര്‍ശനത്തിനൊന്നും മറുപടി ട്രംപ് പറഞ്ഞില്ല. അവരോട് പ്രതികരിച്ച് സമയം കളയാന്‍ ഇല്ലെന്നാണ് ട്രംപ് പറഞ്ഞത്.
Post Your Comments