ന്യൂയോർക്ക്: കോവിഡിനെ പേടിച്ച് മലേറിയ മരുന്ന് ദിവസവും കഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ട്രംപിനെ ഉപദേശിച്ച് അമേരിക്കൻ ഗവേഷകര്‍. കോവിഡ് പ്രതിരോധത്തിനായി മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്.
എന്നാല്‍ മലേറിയ മരുന്ന് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിനെതിരെ ഗവേഷകര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കാത്ത രോഗികളില്‍ ഈ മരുന്ന് നല്‍കാനേ പാടില്ലെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് ട്രംപിന്റെ നീക്കം.
‘ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ഞാന്‍ അത് (മലേറിയ മരുന്ന്) എടുക്കാന്‍ തുടങ്ങി. കാരണം അത് നല്ലതാണെന്ന് എനിക്ക് തോന്നി. ഞാന്‍ കേട്ടിട്ടുള്ളതും മലേറിയ മരുന്ന് നല്ലതാണെന്നാണ്. അത് നല്ലതല്ലെങ്കില്‍ ഞാന്‍ നിങ്ങളോട് പറയില്ലേ? അത് ഉപയോഗിച്ചത് കൊണ്ട് എനിക്ക് ദോഷമൊന്നും വരാന്‍ പോകുന്നില്ല’, ട്രംപ് പറയുന്നു.
ട്രംപിനെ ഇടയ്ക്കിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നുണ്ട്. ഇതുവരെ നടത്തിയ സ്രവ പരിശോധനകളിലും ട്രംപിന്റെ പരിശോധനഫലം നെഗറ്റീവാണ്. ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഫോക്സ് ന്യൂസ് ഒരു ഡോക്ടറുമായി അഭിമുഖം നടത്തിയിരുന്നു. അതില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കരുതെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ALSO READ: ആധുനിക സൗകര്യങ്ങളുള്ള പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി വ്യോമസേനാ മേധാവി
. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിച്ചവരുടെ ഹൃദയതാളത്തില്‍ പോലും വ്യത്യാസം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. മരുന്നുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണം നടന്നു വരുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് ട്രംപ് കൊവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്ന് പരസ്യമായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് നടത്തിയ പഠനങ്ങളിലെല്ലാം മരുന്ന് ഗുണകരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ഇത് പ്രതികൂല ഫലം സൃഷ്ടിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments