മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 55 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1328 ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതായി മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങുകയാണ് സർക്കാർ.
മഹാരാഷ്ട്രയിൽ കോവിഡ് പോസിറ്റീവ് കേസുകൾ 35,000 കടന്നു. ഇതിൽ 20,000 ൽ അധികം കേസുകളും മുംബൈയിൽ നിന്നാണ്. പൂനെ, താനെ, നവി മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ണറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രീൻ സോണുകളിൽ ഇളവ് വരുത്താനാണ് നീക്കം. 50,000 ൽ അധികം വ്യാവസായിക സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകി കഴിഞ്ഞു.
Post Your Comments