തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍ പ്രതാപന്‍ എം.പിയുടയും, അനില്‍ അക്കര എം.എല്‍.എയുടേയു കോവിഡ് പരിശോധനാ ഫലം പുറത്തുവന്നു. പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം വന്നു. രണ്ട് പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് പരിശോധനഫലം പുറത്തുവന്നിരിക്കുന്നത്.
Read Also : ടി.എന്‍.പ്രതാപന്‍ എം.പിയില്‍ നിന്ന് മിഠായി സ്വീകരിച്ചവര്‍ ആശങ്കയില്‍ : 34 പേര്‍ സമ്പര്‍ക്കപട്ടികയില്‍
എന്നാല്‍ എ.സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകാത്തതില്‍ പ്രതിഷേധിച്ച് പ്രതാപനും അനില്‍ അക്കരയും നടത്തുന്ന നിരാഹാര സമരം ഇരുവരുടെയും വീടുകളില്‍ തുടരുകയാണ്. ഇന്നലെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കൊവിഡ് പരിശോധനയ്ക്കായി രണ്ടുപേരുടെയും വീടുകളിലെത്തി സ്രവം ശേഖരിച്ചത്. ഇരുവര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും രാഷ്ട്രീയ വിവാദം തുടരുക തന്നെ ചെയ്യും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യാഹരിദാസ്, ഷാഫി പറമ്ബില്‍ എം.എല്‍.എ എന്നിവരും വീടുകളില്‍ നിരീക്ഷണത്തിലാണ്.
Post Your Comments