വാകത്താനം; തനിക്ക് ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റ് വാങ്ങാമെന്ന സന്തോഷത്തോടെയാണ് കിച്ചു മുത്തശ്ശിയുടെ കൈ പിടിച്ച് കടയിലേക്ക് പോയത്. അച്ഛനും അമ്മയോടും സന്തോഷത്തോടെ യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അത് വലിയ ഒരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് ആരും അറിഞ്ഞില്ല,എന്നാൽ 10 മിനിറ്റിനുശേഷം ഉച്ചത്തിലുള്ള ശബ്ദം കേട്ടു പുറത്തേക്കോടിയ റെജിയും ഭാര്യ മിനിയും മൂത്ത മകന്‍ റോബിനും കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കിച്ചുവിനെയാണ്, അച്ഛനും അമ്മയ്ക്കും മുന്നില്‍ തന്നെ അവന്‍ പിടഞ്ഞ് ഇല്ലാതായി,കടയില്‍നിന്നു വാങ്ങിയ ചായപ്പൊടിയും ബിസ്‌ക്റ്റും കപ്പയുമടങ്ങിയ പ്ലാസ്റ്റിക് കവര്‍ അടുത്ത് കിടപ്പുണ്ടായിരുന്നു.
തേവരുചിറ സ്വദേശിയായ, മരിച്ച കിച്ചുവിന്റെ വീട്ടില്‍നിന്നു കഷ്ടിച്ചു 100 മീറ്റര്‍ മാത്രം അകലെയായിരുന്നു പലചരക്കു കട, ചിത്രരചനയിലും നൃത്തത്തിലും മികവു പുലര്‍ത്തിയിരുന്നു, കിച്ചു, ടിക്ടോക് വിഡിയോകളും ശ്രദ്ധേയമായിരുന്നു, സ്‌കൂളിനു സമീപത്തെ വീട്ടില്‍നിന്ന് ദിവസവും രാവിലെ പത്രങ്ങളെടുത്ത് എല്ലാ ക്ലാസുകളിലും വിതരണം ചെയ്തിരുന്നതു കിച്ചുവാണെന്നു നാലുന്നാക്കല്‍ സെന്റ് ഏലിയാസ് യുപി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സൂസന്‍ തോമസ് ഓര്‍ക്കുന്നു. റെജിക്കു കൂലിപ്പണിയാണ്. അമ്മ മിനി വീട്ടുജോലിക്കു കൂടി പോയാണ് കുടുംബം കഴിഞ്ഞിരുന്നത്.
വീടിന്റെ അടുത്തുള്ള കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി മുത്തശ്ശിക്കൊപ്പം മടങ്ങിയ കിച്ചുവിനെ ആംബുലന്‍സ് ഇടിച്ചു വീഴ്‌ത്തുക ആയിരുന്നു, വാകത്താനം തേവരുചിറ വീട്ടില്‍ റെജിയുടെയും മിനിയുടെയും മകന്‍ റോഷന്‍ എന്ന പത്തു വയസ്സുകാരന്‍ വീട്ടുകാര്‍ക്കെല്ലാം പ്രയപ്പെട്ട കിച്ചുവായിരുന്നു,, മുത്തശ്ശി അമ്മിണി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു, ആംബുലന്‍സുകള്‍ തമ്മിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വെയ്റ്റിങ് ഷെഡും വൈദ്യുതപോസ്റ്റും തകര്‍ത്ത ശേഷം റോഷനെ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.
വാകത്താനം തേവരുചിറ ജംക്ഷനില്‍ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം ഉണ്ടായത്, പുതുപ്പള്ളി പാറേട്ട് ആശുപത്രിയുടെ ആംബുലന്‍സും വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സുമാണ് ഇടിച്ചത്, ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്, അപകട സ്ഥലത്തിനു സമീപമാണു റോഷന്റെ വീട്, കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
Post Your Comments