
ന്യൂഡല്‍ഹി: സ്വന്തം ഗ്രാമങ്ങളിലേക്കും മറ്റും കാല്‍നടയായി യാത്ര ചെയ്യുന്ന വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജില്ലാ മജിസ്‌ട്രേറ്റുമാരുടേയും എസ്പിമാരുടേയും ഉത്തരവാദിത്വമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഭാഷാ തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം. വിവിധ ഭാഷാ തൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് അകമ്പടി നല്‍കി സുരക്ഷിതമായി ക്യാമ്പിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ALSO READ: ലോക്ക് ഡൗൺ: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്
സംസ്ഥാനങ്ങള്‍ പെട്ടെന്ന് അനുമതി നല്‍കിയാല്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. വിവിധ ഭാഷാ തൊഴിലാളികളുടെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് നടത്തണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു.
Post Your Comments