ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്ത സാധാരണക്കാര്‍ക്ക് അന്നമെത്തിക്കുന്ന ടെന്‍ മില്യണ്‍ മീല്‍സ് പദ്ധതി വന്‍ വിജയം . കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചത് ഒരു കോടിയോളം പേര്‍ക്ക്. കോവിഡ് കാല ദുരിതങ്ങളില്‍പ്പെട്ട് ആരും പട്ടിണിയാകരുത് എന്ന ലക്ഷ്യവുമായി സാധാരണക്കാര്‍ക്ക് അന്നമെത്തിക്കുന്ന ടെന്‍ മില്യണ്‍ മീല്‍സ് (ഒരു കോടി അന്നദാനം) പദ്ധതി വിജയകരമായി സമാപിച്ചു. ഒരു കോടി പേര്‍ക്കാണ് ലക്ഷ്യമിട്ടതെങ്കിലും ഒന്നരക്കോടി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞു.
Read Also : ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ലോക്കൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ അനുമതി
കോവിഡ് കാലത്ത് മനുഷ്യത്വത്തിന്റെ പ്രായോഗിക വശമാണ് ഒരു കോടി അന്നദാന പദ്ധതിയിലൂടെ നടപ്പാക്കാന്‍ കഴിഞ്ഞതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്‌നിയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓഫ് യുഎഇ ഫുഡ് ബാങ്ക് അധ്യക്ഷയുമായ ഷെയ്ഖ് ഹിന്‍ത് ബിന്‍ത് മക്തൂം ബിന്‍ ജുമ അല്‍ മക്തൂം പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷണവിതരണ പദ്ധതിക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രചാരണം ആരംഭിച്ച് ആദ്യ ആഴ്ചകളില്‍ത്തന്നെ ലക്ഷ്യം കടന്നത് യുഎഇ സമൂഹത്തിന്റെ കെട്ടുറപ്പിനെയാണ് കാണിക്കുന്നതെന്നും ഷെയ്ഖ ഹിന്‍ത് ബിന്‍ത് മക്തൂം വ്യക്തമാക്കി.
Post Your Comments