കൊച്ചി : വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ , രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന് മന:പൂര്‍വം ഉദ്ദേശ്യം . പൊലീസ് കേസ് എടുത്തു. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതി നല്‍കിയത്. യൂട്യൂബ് ചാനലില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വീഡിയോയുടെ പശ്ചാത്തലത്തില്‍, രഹ്നയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്‌ലോഡ് ചെയ്‌തെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ വിശദീകരിക്കുന്നത്. നേരത്തേ, മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസിലായിരുന്നു രഹനയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ വിഡിയോ ജാമ്യ ഉപാധിയുടെ ലംഘനമാണെന്നും അതുകൊണ്ടു ജാമ്യം റദ്ദാക്കണമെന്നുമാണ് പരാതിക്കാരുടെ വാദം.
ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്ന രഹ്നയെ കേസിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കഴിഞ്ഞ ദിവസം നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവും നല്‍കുകയും ചെയ്തിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ജോലിയില്‍നിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നുമായിരുന്നു രഹ്നയുടെ പ്രതികരണം.
അതേസമയം,ഇഷ്ടമുള്ള വേഷം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഹനിക്കുന്നതിനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെയാണ് തന്റെ നിലപാടെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും രഹ്ന ഫാത്തിമ പ്രതികരിച്ചു.
Post Your Comments