ന്യൂഡൽഹി: ചൈനയിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് ഏതെന്ന് വെളിപ്പെടുത്തി ഷാങ്ഹായിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഡോക്ടർ ഡോ. സഞ്ചീവ് ചൗബെ. സിങ്ക്, ഹൈഡ്രോക്സിക്ലോറോക്വിൻ, ആന്റിബയോട്ടിക് ആയ അസിത്രോമൈസിൻ തുടങ്ങിയവയുടെ മിശ്രണമാണ് കോവിഡ്–19 രോഗികൾക്ക് ചൈന നൽകുന്നത്. വാർത്താ ഏജൻസിയായ ഐഎഎന്‍എസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിച്ച രോഗികൾക്ക് ഭേദപ്പെടുന്നുണ്ടെന്നും ഐസിയുവിൽ കിടത്തേണ്ട സാഹചര്യം കുറയുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
ചൈനയിൽ തുടർച്ചയായി ഒൻപതു തവണ കോവിഡ്–19 ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തനാണെന്നു സ്ഥിരീകരിക്കൂ. ശ്വസന സംവിധാനത്തെ മാത്രമാണ് കൊറോണ വൈറസ് ബാധിക്കുന്നതെന്ന് പറയാനാകില്ല. സ്ട്രോക് വന്ന് മരിച്ച കോവിഡ് രോഗിയുടെ പോസ്റ്റ്മോർട്ടത്തിൽ ഹൃദയരക്തക്കുഴലുകളുടെ ഉൾവശം വിങ്ങിയിരിക്കുന്നത് കണ്ടിരുന്നു. ഒരാൾ മരിച്ച് അഞ്ച് ദിവസം വരെ വൈറസ് ശരീരത്തിലുണ്ടാകും. ആറാം ദിവസം അതു പോകുമെന്നും സഞ്ചീവ് ചൗബെ കൂട്ടിച്ചേർത്തു.
Post Your Comments