2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിടുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രഹേളികളിലൊന്ന് ഇതാണ് – ചിലരെ കൊല്ലുന്നു, അതേസമയം ചിലര്‍ക്ക് ചെറിയ തലവേദന പോലും വരുത്താതെ, രോഗം വന്നുവെന്ന തോന്നാല്‍ പോലുമുണ്ടാക്കാതെ പോകുന്നതെന്താണ്? ഇതേക്കുറിച്ചു പഠിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടിഷ് ഗവേഷകര്‍. രോഗം മൂര്‍ച്ഛിച്ചവരുടെയും നിസ്സാര പ്രശ്നങ്ങള്‍ മാത്രമുള്ളവരുടെയും ജനിതക കോഡ് താരതമ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഗവേഷകര്‍.
ഏതെങ്കിലും പ്രത്യേക ജീന്‍ ആണോ ഒരാളെ കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ളവനാക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് പഠിക്കാനാണ് അവരിറങ്ങുന്നത്. ഇതിനായി കൊറോണ വൈറസ് കഠിനമായി ബാധിച്ച പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഇപ്പോള്‍ കഴിയുന്നവരോ, രോഗത്തില്‍ നിന്നു രക്ഷപെട്ടവരോ ആയ 20,000 രോഗികളുടെ സാംപിളുകളും, നിസ്സാര ലക്ഷണങ്ങളുമായി രോഗം വന്നുപോയ 15,000 പേരുടെ സാംപിളുകളും ശേഖരിച്ചായിരിക്കും താരതമ്യ പഠനം നടത്തുക. തങ്ങള്‍ക്ക് കൊറോണ വൈറസിനെക്കുറിച്ചുള്ള അറിവ് അത്രമേല്‍ ഇല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാരണം ഈ രോഗം കഴിഞ്ഞ വര്‍ഷം അവസാന കാലത്താണല്ലോ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടത്. എന്തായാലും ചിലരുടെ മരണത്തിനു വരെ ഇടയാക്കുന്ന തരത്തില്‍ മൂര്‍ച്ഛിക്കുകയും എന്നാല്‍ വേറെ ചിലര്‍ക്ക് കാര്യമായ ലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ല എന്നത് തങ്ങള്‍ക്ക് അദ്ഭുതമുണ്ടാക്കുന്ന കാര്യമാണെന്നാണ് അവര്‍ പറയുന്നത്.
Post Your Comments