KeralaLatest NewsNews

കൊല്ലത്തെ കോവിഡ് 19 ഉറവിടം കണ്ടെത്താനാവാത്തതില്‍ ആശങ്ക : എം.എല്‍.എ അടക്കം നിരീക്ഷണത്തില്‍

കൊല്ലം • കൊല്ലം ജില്ലയില്‍ ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ജനപ്രതിനിധി കൂടിയായ ആശാ പ്രവര്‍ത്തകയുടെ കോവിഡ് ഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയാകുന്നു. കല്ലുവാതുക്കല്‍ സ്വദേശിനിയും ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ഇവര്‍ക്ക് സെന്റിനന്റല്‍ സര്‍വെലയന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സമൂഹത്തിലെ മുന്‍നിര കോവിഡ് പോരാളികളിലും പ്രിവിലേജ്ഡ് ഗ്രൂപ്പുകളിലും വ്യാപനം ഉണ്ടോ എന്നറിയാനാണ് ഇവര്‍ക്ക് സെന്റിനന്റല്‍ സര്‍വെലയന്‍സ് നടത്തുന്നത്.

ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ഇവര്‍ ജോലി ചെയ്യുന്ന പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്​ ഓഫിസും അടച്ചു. ഇവര്‍ ബ്ലോക്ക് ഓഫീസില്‍ ഉണ്ടായിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍ അടക്കമുള്ള ജനപ്രതിനിധികളെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലേക്ക് പോയി. തിങ്കളാഴ്ച അണുനശീകരണം നടത്തിയശേഷം ചൊവ്വാഴ്ച മുതല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും. ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 29 പേരുടെ സാംപിള്‍ പരിശോധനക്കയച്ചു.

ബ്ലോക്ക്‌ അംഗത്തി​​ന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ പട്ടിക തയാറാക്കി വരികയാണ്. ആരോഗ്യപ്രവര്‍ത്തക എന്നതിലുപരി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കൂടി ആയതിനാല്‍ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ദുഷ്കരമാകും. നിലവില്‍ 130 പേരാണ്​ സമ്പര്‍ക്ക പട്ടികയിലുള്ളത്​. ഇതില്‍ 40 പേര്‍ പ്രാഥമികമായി സമ്പര്‍ക്ക പുലര്‍ത്തിയവരാണ്​. എന്നാല്‍, പുതിക്കിയ സമ്പര്‍ക്ക പട്ടികയില്‍ 500ഓളം പേര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്​.

ഇവരുടെ പ്രാഥമിക റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.

kollam

shortlink

Related Articles

Post Your Comments

Related Articles


Back to top button