KeralaLatest NewsNews

ആരോടും അവരുടെ രോഗലക്ഷണത്തെക്കുറിച്ച്‌ പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് സംസ്ഥാനത്ത് കൂടി വരുന്നത്: കളക്ടറുടെ കുറിപ്പ് ചർച്ചയാകുന്നു

കൊല്ലം: ആരോടും അവരുടെ രോഗലക്ഷണത്തെക്കുറിച്ച്‌ പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് സംസ്ഥാനത്ത് കൂടി വരുന്നതെന്ന് വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടര്‍. ലക്ഷണമോ രോഗാവസ്ഥയോ പോസിറ്റീവ് ഫലമോ പറഞ്ഞാല്‍ ആരും ശിക്ഷിക്കാന്‍ പോകുന്നില്ലെന്ന് ഇന്ന് ജില്ലയില്‍ പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് അദ്ദേഹം പറയുകയുണ്ടായി. കാര്യം തുറന്നു പറയാതെ നാട്ടില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിന് നമ്മള്‍ കാരണം ആവരുത്. രോഗികളെ അവരെ ആ രീതിയില്‍ തന്നെ കാണുവാനും ആവും വിധം അവര്‍ക്ക് വേണ്ട എല്ലാ ചികിത്സയും സുരക്ഷയും ഉറപ്പാക്കാനും തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

Read also: ടിക്കറ്റ് ഇരട്ടിയായി വര്‍ധിപ്പിച്ചാലും ബസ് സര്‍വീസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ : തങ്ങളുടെ ചില ആവശ്യങ്ങള്‍ കൂടി അംഗീകരിയ്ക്കണമെന്ന് ആവശ്യം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മലയാളം പരിഭാഷ കൂടി ഇടാം…

കണ്ടില്ലേ..
ആരോടും അവരുടെ ലക്ഷണം പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് കൂടി വരുന്നത്..
ലക്ഷണമോ രോഗാവസ്ഥയോ പോസിറ്റീവ് ഫലമോ പറഞ്ഞാൽ ആരും ശിക്ഷിക്കാൻ പോകുന്നില്ല..
പകരം ഒരുപാട് പേർക്കു രോഗപകർച്ച ഉണ്ടാവുന്നതിൽ നിന്നും ഒരു പക്ഷെ മരണത്തിൽ നിന്നും പോലും തുറന്നു പറയുന്നത് കൊണ്ടു രക്ഷിക്കാൻ അതു ഉപകരിച്ചേക്കും…
ദയവായി കാര്യം തുറന്നു പറയാതെ നാട്ടിൽ കൂടുതൽ അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിന് നമ്മൾ കാരണം ആവരുത്..
രോഗികളെ അവരെ ആ രീതിയിൽ തന്നെ കാണുവാനും ആവും വിധം അവർക്ക് വേണ്ട എല്ലാ ചികിത്സയും സുരക്ഷയും ഉറപ്പാക്കാനും തന്നെയാണ് സർക്കാർ തീരുമാനം..
അതിനു, രോഗികളും പകർച്ച സാധ്യത ഉള്ളവരും ബാക്കി മുഴുവൻ ജനങ്ങളും കൂടുതൽ സഹകരിക്കുകയും വേണം…

#നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും..
#എല്ലാവരും ഒന്നായി നിൽക്കുക..
#സാമൂഹിക ശാരീരിക അകൽച്ച ഉറപ്പാക്കുക
#കൈ എപ്പോഴും കഴുകുക..
#മുഖാവരണം എപ്പോഴും ധരിക്കുക…

ഇന്ന് പോസിറ്റീവ് ആയവരിൽ മൂന്നു പേരുടെ സഞ്ചാരപഥം…

shortlink

Related Articles

Post Your Comments

Related Articles


Back to top button