Latest NewsNewsBusiness

റെക്കോഡ് ഭേദിച്ച് സ്വര്‍ണവില; പവന് 35,000 കടന്നു

റെക്കോഡ് തിരുത്തി സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നിരിക്കുകയാണ്. ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന്റെവില. വെള്ളി വിലയിലും രണ്ട് ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതോടെ വില 16.96 ഡോളറായി ഉയർന്നു.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഒരുശതമാനം ഉയർന്ന് ഔൺസിന് 1,759.98 ഡോളറിലെത്തി. കൊവിഡിനെതിരെയുള്ള വാക്സിൻ കണ്ടു പിടിച്ചാൽ മാത്രമേ അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചുവരവ് നടത്താൻ കഴിയു എന്ന് യുഎസ് ഫെഡ് റിസർവ് മേധാവിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനു പിന്നാലെയാണ് സ്വർണവിലയിൽ കാര്യമായ വർധനവ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button