തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് രാജ്യത്തെ തീറെഴുതുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. സാമ്പത്തിക പാക്കേജ് കൊണ്ട് സാധാരണക്കാര്‍ക്ക് ഗുണമില്ലെന്നും ജനങ്ങളെ വായ്പയുടെ കുരുക്കിലാക്കുകയാണ് പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മനിര്‍ഭര്‍ പാക്കേജ് പ്രതീക്ഷകളെ തകിടം മറിച്ചു. ദേശസുരക്ഷയും രാജ്യതാല്പര്യവും അപകടത്തിലാക്കുന്നതാണ് ഇത്. അതേസമയം 6,000 രൂപ നേരിട്ട് ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണ് രാഹുല്‍ ആവശ്യമുന്നയിച്ചതെന്നും ചെന്നിത്തല പറയുകയുണ്ടായി.
Post Your Comments