Latest NewsNewsIndia

കൊവിഡ് രോ​ഗിയുടെ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിക്കണം ; ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച യുവാക്കൾക്ക് ഡൽഹി പൊലീസിന്റെ ശിക്ഷ

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയിലാണ് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നാല് യുവാക്കൾ ചുറ്റിക്കറങ്ങനായി എത്തിയത്. എന്നാൽ ഡൽഹി പോലീസിന്റെ കൈയിൽ നിന്നും ഇവർക്ക് ലഭിച്ചത് നല്ല കിടിലൻ പണിയാണ്.

കോവിഡ് ബാധിച്ച് മരിച്ച രോ​ഗിയുടെ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിക്കണം. എന്നാൽ മറ്റൊരു  പൊലീസ് ഉദ്യോ​ഗസ്ഥനാണ് മൃത​ദേഹമായി അഭിനയിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത് കേൾക്കാം, ‘ലോക്ക് ഡൗൺ ലംഘിച്ചതിന് നിങ്ങൾക്ക് നൽകുന്ന ശിക്ഷയാണിത്. ഈ മൃതദേഹം ചുമന്ന് ശ്മശാനത്തിൽ എത്തിക്കണം. മരിച്ചയാൾ കൊറോണ വൈറസ് രോ​ഗിയായിരുന്നു.’ ഇത് കേട്ടയുടനെ ഇവർ‌ നാലുപേരും ഓടി രക്ഷപ്പെടാനും പൊലീസുകാരോട് ക്ഷമ പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ പൊലീസുകാർ വ്യാജമൃതദേഹത്തിന് സമീപം യുവാക്കളെ ബലമായി എത്തിക്കുന്നതും വിഡിയോയിൽ കാണാം.

അതേസമയം പൊലീസിന്റെ ശിക്ഷാ നടപടി കുറച്ച് കടന്നുപോയി എന്നാണ് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ജനങ്ങളെ ഭീഷണിപ്പെടുത്തി സ്ഥിതി​ഗതികൾ കൈകാര്യം ചെയ്യുന്നത് നല്ല സംഭവമല്ല എന്നും ഡിസിപി ജസ്മീത് സിം​ഗ് പറയുന്നു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും പൊലീസ് ഉദ്യോ​ഗസ്ഥർക്ക് താക്കീത് നൽകിയതായും ഡിസിപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button