ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതിന് പിന്നാലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ. സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം വിവിധ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. ഈ സമയത്ത് ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല.സംസ്ഥാനത്തിനകത്തെ ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയും അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍ തുറക്കാനും അനുമതിയില്ല. സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍-വിദൂര പഠനക്രമം തുടരും.
Post Your Comments