ഹൈദരാബാദ്: റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലെ 25 പേര്‍ക്ക് കോവിഡ്. ഹൈദ്രാബാദിലാണ് സംഭവം. ഹൈദരാബാദ് മദന്നപേട്ടില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ പലരെയും തിരിച്ചറിഞ്ഞതായി ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിഎച്ച്എംസി) സോണല്‍ കമ്മീഷണര്‍ അശോക് സാമ്രാട്ട് പറഞ്ഞു.
Read Also : റേഷന്‍ കട തൊഴിലാളികള്‍ക്ക് കോവിഡ്, നാലു പേര്‍ നിരീക്ഷണത്തില്‍
ആദ്യ രോഗ ബാധിതനെ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പര്‍ക്കമാണ് അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഒരാള്‍ എന്ന് തിരിച്ചറിഞ്ഞതോടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കൂടാതെ അപ്പാര്‍ട്ട്മെന്റിന്റെ ഉള്ളില്‍ കുറച്ചു കുടുംബങ്ങള്‍ പങ്കെടുത്ത ജന്മദിനാഘോഷം നടന്നിരുന്നു.
ഇതില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗവ്യാപനമുണ്ടായതെന്നാണ് കരുതുന്നത്. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ കൃത്യമായ സ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments