പത്തനംതിട്ട • പാന്‍മസാല വില്‍പ്പനക്കാരനെ മല്ലപ്പള്ളി എക്സൈസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചു. പാന്‍മസാല കച്ചവടം നടത്തിവന്ന മല്ലപ്പള്ളി കുന്നന്താനം പാറാങ്കല്‍ കോളനി സ്വദേശിയായ 85 വയസുകാരനെയാണ് ക്വാറന്റീനിലാക്കിയത്. വീട്ടിലും വീടിനോട് ചേര്‍ന്ന കടയിലും പാന്‍മസാല കച്ചവടം ചെയ്യുന്നതായി വിവരം ലഭിച്ചത് അനുസരിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പാന്‍മസാല പിടികൂടി കോട്പ നിയമ പ്രകാരം കേസ് എടുത്തു ഫൈന്‍ ഈടാക്കി. ഇയാളില്‍ നിന്നും ആകെ 63 പാക്കറ്റ് പാന്‍മസാല പിടികൂടി.
Post Your Comments