ബെയ്ജിംഗ്: അംഗരാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭക്ക് നല്‍കാനുള്ള ബാധ്യതകള്‍ എത്രയും വേഗം തീർക്കണമെന്ന് ചൈന. കോവിഡ് കാലത്ത് യുഎന്നിനുള്ള സഹായങ്ങള്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും ചൈന തുറന്നടിച്ചു. അമേരിക്കയെ ലക്ഷ്യംവെച്ചുള്ളതാണ് ചൈനയുടെ പ്രസ്താവനയെന്ന് ഇതിനോടകം മറ്റ് രാജ്യങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്.
ALSO READ: നാലാം ഘട്ട അടച്ചിടലിന്റെ കാര്യത്തില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ കേന്ദ്ര സർക്കാർ ഇന്ന് പുറത്തുവിടും
യു എസ് ആണ് യുഎന്നിന് ഏറ്റവും കൂടുതല്‍ തുക കുടിശിഖ വരുത്തിയിട്ടുള്ളത്. 200 കോടിയോളം ഡോളറാണ് അമേരിക്ക യുഎന്നിനു നല്‍കാനുള്ളത്. എന്നാല്‍, കോവിഡ് ദുരന്തത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ചൈനയുടെ മറ്റൊരു തന്ത്രമാണിതെന്നാണ് അമേരിക്കയുടെ പ്രതികരണം.
Post Your Comments