Latest NewsKeralaNews

വ്യാജ വാറ്റ് നടത്തിയതിൽ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഇടുക്കിയിൽ വൃദ്ധന്‍ ആത്മഹത്യ ചെയ്തു

ഏലപ്പാറ : ഇടുക്കി ഏലപ്പാറയിൽ വ്യാജ വാറ്റ് നിർമ്മാണക്കേസിൽ അറസ്റ്റ് ഭയന്ന് വൃദ്ധൻ ആത്മഹത്യ ചെയ്തു. കിഴക്കേ ചെമ്മണ്ണ് സ്വദേശി മാത്യുവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മാത്യുവിന്‍റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം എക്സൈസ് കോട കണ്ടെത്തിയിരുന്നു.

എന്നാൽ ഇയാളെ പിടികൂടാനാവാത്തതിനാൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് ബന്ധുക്കളോട് പറഞ്ഞേൽപ്പിക്കുകയും ചെയ്തു. ഇതോടെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഇയാൾ വിഷം കഴിക്കുകയായിരുന്നു. മക്കളാണ് മാത്യുവിനെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button