ന്യൂഡല്‍ഹി • കൊറോണ വൈറസ് പ്രതിസന്ധിയിൽ അകപ്പെട്ട രാജ്യത്തെ സഹായിക്കുന്നതിനായി മെയ് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളില്‍ ധനമന്ത്രി നിർമ്മല സീതാരാമൻ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ്, 1990-2020 കാലയളവിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്ന് 1.2 ലക്ഷം രൂപ ലഭിക്കുമെന്ന് അവകാശപ്പെട്ട് ഒരു വാട്സ്ആപ്പ് സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. സന്ദേശത്തിന് ശേഷം സംശയാസ്പദമായ ‘https://lI.IlllI.uno’ ലിങ്ക് ഉണ്ട്. 1.20 ലക്ഷം രൂപ ലഭിക്കുന്നവരുടെ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്നറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോക്കാനാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ സന്ദേശം തീര്‍ത്തും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ (പി.ഐ.ബി) വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും പി.ഐ.ബി ട്വീറ്റ് ചെയ്തു. അത്തരം വഞ്ചനാപരമായ വെബ്‌സൈറ്റുകളെ സൂക്ഷിക്കണമെന്നും പി.ഐ.ബി മുന്നറിയിപ്പ് നല്‍കി.
അതേസമയം, സമാനമായ സന്ദേശം യു.എ.ഇയിലും പ്രചരിക്കുന്നുണ്ട്. 1990-2020 കാലയളവിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 5000 ദിര്‍ഹം വീതം യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നുവെന്നാണ് വ്യാജ സന്ദേശം.
Claim- A whatsapp message circulating, claims that workers who worked during 1990-2020 are entitled to receive Rs 120000 from Labour Ministry.#PIBFactCheck: Its #FakeNews! There is no such announcement by Govt. of India. Beware of such fraudulent websites. pic.twitter.com/qyS0mDmQW4
— PIB Fact Check (@PIBFactCheck) May 14, 2020
Post Your Comments