കുറഞ്ഞ ചേരുവകള്‍ കൊണ്ട് ഇഫ്താര്‍ വിരുന്നിനു രുചികരവും വ്യത്യസ്തവുമായ ഒരു ഹല്‍വ ആയാലോ.
ചേരുവകള്‍
ആപ്പിള്‍ – 2 എണ്ണം
നെയ്യ് – 1 1 / 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 / 4 കപ്പ്
കറുവപ്പട്ട പൊടി – 1 / 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍
ജാതിക്കാപൊടി – ഒരു നുള്ള്
ബദാം (അരിഞ്ഞത്) – 1 -2 ടേബിള്‍സ്പൂണ്‍
ഫുഡ് കളര്‍ (ഓപ്ഷണല്‍) – ഒരു നുള്ള്
തയാറാക്കുന്ന വിധം :
ആപ്പിള്‍ തൊലി കളഞ്ഞ് ചതുരകഷ്ണങ്ങളാക്കി മുറിച്ച് നന്നായി അരച്ചെടുക്കുക .
ഒരു പാന്‍ ചെറിയ തീയില്‍ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാവുമ്പോള്‍ അരച്ചുവെച്ച ആപ്പിള്‍ ചേര്‍ത്ത് കുറുകി വരുന്നതുവരെ വരെ വേവിക്കുക. കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര, കറുവപ്പട്ട പൊടി, ഏലയ്ക്കാപൊടി, ജാതിക്കാപൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക .വേണമെങ്കില്‍ ഒരു നുള്ള് ഫുഡ് കളര്‍ ചേര്‍ക്കാം. പഞ്ചസാര നന്നായി അലിഞ്ഞു കുറുകി വരുന്നതുവരെ കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കുക. ഹല്‍വ പാനില്‍ നിന്ന് വിട്ടുവരുമ്പോള്‍ തീ ഓഫ് ചെയ്യുക. ബദാം കൊണ്ട് അലങ്കരിച്ച് വിളമ്പാം
Post Your Comments