ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് താഴാന്‍ തുടങ്ങിയെന്ന് തമിഴ്‌നാട്ടിലെ എടപ്പാടി സർക്കാർ പറയുമ്പോഴും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ 939 പേര്‍ രോഗം മാറി ആശുപത്രി വിട്ടതോടെയാണ് രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴാന്‍ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി അവകാശപെട്ടത്. അതേ സമയം ഇന്നലെ 477 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി.
രോഗികളുടെ എണ്ണത്തില്‍ പകുതിയും ചെന്നൈ നഗരത്തിലാണ്. തമിഴ്നാട്ടില്‍ ഇതുവരെ വൈറസ് ബാധയേറ്റത് 10585 പേര്‍ക്കാണ്. നിലവില്‍ 6970 േപര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. 6271 പേരാണ് നഗരത്തില്‍ കോവിഡിന്റെ പിടിയില്‍ കഴിയുന്നത്. അതേസമയം ഇന്നലെ മാത്രം 939 പേര്‍ക്ക് രോഗം ഭേദമായി. തൊട്ടു തലേദിവസം ഇത് 359 ആയിരുന്നു. പുതിയതായി രോഗം സ്ഥിരീകരിക്കുന്നതില്‍ അധികം പേര്‍ക്കു രോഗമുക്തി നേടാന്‍ തുടങ്ങിയതോടെയാണ് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കാനായെന്നു സര്ക്കാര്‍ അവകാശപെട്ടത്.
ALSO READ: മൂന്നാം പ്രളയം ? കോവിഡ് നിയന്ത്രണവിധേയമാകും മുൻപ് അതിവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ഇന്നലെ രോഗം കണ്ടെത്തി 477 പേരില്‍ 332 പേരും ചെന്നൈ നഗരത്തിലാണ്.എന്നാല്‍ നഗരത്തില്‍ രോഗമുക്തരാവുന്നവരുടെ എണ്ണം താരതമ്യേനെ കുറവാണ്. ഇന്നലെ പുറത്തുനിന്നെത്തിയ 93പേര്‍ രോഗബാധിതരായി. ഇതില്‍ നാലു പേര്‍ ബംഗ്ലാദേശില്‍ നിന്ന് എത്തിയതാണ്. ഇന്നലെ മാലിദ്വീപില്‍ നിന്നെത്തിയ 6 പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ 81 പേര്‍ക്കും ഗുജ്റാത്തില്‍ നിന്ന് എത്തിയ ഏഴുപേരും ഉള്‍പെടും.
Post Your Comments